കൊച്ചികച്ചേരിപ്പടിയിലെ ഫ്‌ളാറ്റില്‍ നിന്ന് അഞ്ച് കിലോ സ്വര്‍ണം പിടിച്ചെടുത്തു. നികുതി വെട്ടിച്ച് കേരളത്തിലെ ജ്വല്ലറികളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.
സംഭവത്തില്‍ ഉത്തരേന്ത്യക്കാരായ രണ്ടുപേരെ പൊലീസ് പിടികൂടി.നികുതി വെട്ടിച്ച് വിതരണം ചെയ്യാനായി മുംബൈയില്‍ നിന്നും എത്തിച്ച സ്വര്‍ണമാണ് ഇതെന്ന് പൊലീസ് അറിയിച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷാഡോ പൊലീസും ആദായ നികുതി വകുപ്പുദ്യോഗസ്ഥരും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്.
The post അഞ്ച് കിലോ സ്വര്‍ണം പിടികൂടി appeared first on dnn news online.